കുഴല്‍മന്ദം (പാലക്കാട്) : ( www.truevisionnews.com) മാത്തൂര്‍ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തില്‍ വിഷുവേലയ്ക്കിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ ഗ്രേഡ് എസ്‌ഐക്ക് മര്‍ദനമേറ്റു. ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിനാണ് മര്‍ദനമേറ്റത്.

ലഹരിക്ക് അടിമകളായ അഞ്ചുപേര്‍ കൂട്ടം ചേര്‍ന്ന് സുരേഷ് കുമാറിനെ മര്‍ദിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറിന് വീശ്വലത്ത് വെച്ചായിരുന്നു സംഭവം.
സംഭവത്തില്‍ വീശ്വലം സ്വദേശികളായ സുഭാഷ് (28), സി. മിഥുന്‍ (23), കിഷോര്‍ (30), കെ. ഷാജു (32), കെ. അനീഷ് (30) എന്നിവര്‍ക്കെതിരെ കുഴല്‍മന്ദം പോലീസ് കേസെടുത്തു. മര്‍ദനത്തെ തുടർന്ന് നിലത്തുവീണ് സുരേഷ് കുമാറിന്റെ ഇടതുതോളിന് പരിക്ക് പറ്റിയിരുന്നു.
പരിക്കേറ്റ എസ്‌ഐയെ കുഴല്‍മന്ദം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
#Clashes #VishuVela #Five #arrested #assaulting #GradeSI
